പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബാഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേസിന്റെ മുഴുവൻ വിശദാംശങ്ങളും സർക്കാർ സൂക്ഷ്മമായി പരിശോധിച്ച ശേഷം ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പം, കൊല്ലപ്പെട്ട റാം നാരായൺ ബാഗേലിന്റെ കുടുംബത്തിന് സർക്കാർ തലത്തിൽ ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കം സൃഷ്ടിക്കുന്ന ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിലെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


