രോഗപ്രതിരോധശേഷി മുതൽ കരൾ ആരോഗ്യവും വരെ: പാവയ്ക്കാ ജ്യൂസിന്റെ ഗുണങ്ങൾ അറിയാം

ഹെൽത്ത്‌ ഡെസ്ക്:നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക, അഥവാ കയ്പ്പയ്ക്ക. വിറ്റാമിൻ എ, ബി, സി, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, നാരുകൾ എന്നിവ പാവയ്ക്കയിൽ സമൃദ്ധമാണ്. ഇവയുടെ സാന്നിധ്യമാണ് പാവയ്ക്കയെ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക സ്ഥാനത്തേക്ക് ഉയർത്തുന്നത്.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, രാവിലെ വെറും വയറ്റിൽ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് പല വഴികളിലും ഗുണകരമാകുന്നു.വളരെ കുറവ് കലോറിയും കൂടുതലായ ഫൈബറും അടങ്ങിയിരിക്കുന്ന പാവയ്ക്കാ ജ്യൂസ് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കുകയും വണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

Advertisements

കൂടാതെ, ജ്യൂസിലെ നാരുകൾ ബ്ലഡ് ഷുഗർ നില കുറയ്ക്കാനും പ്രമേഹ നിയന്ത്രണത്തിൽ സഹായിക്കാനും സഹായകരമാണ്.ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും പാവയ്ക്കയിലെ നാരുകൾ പ്രധാന പങ്ക് വഹിക്കുന്നു. പാവയ്ക്കാ ജ്യൂസിലെ വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തെ രോഗങ്ങൾക്കെതിരെ പ്രതിരോധ ശേഷിയുള്ളതാക്കാനും സഹായകമാണ്.കരളിലെ വിഷാംശങ്ങളെ പുറന്തള്ളുകയും കരൾ ആരോഗ്യത്തെ സംരക്ഷിക്കാനും പാവയ്ക്കാ ജ്യൂസ് ഉപയോഗപ്രദമാണ്. കൂടാതെ, വിറ്റാമിൻ എ, സി എന്നിവയുടെ സാന്നിധ്യം ചർമ്മാരോഗ്യത്തിനും തിളക്കത്തിനും മികച്ച പിന്തുണ നൽകുന്നു.ആരോഗ്യ ഗുണങ്ങൾ കണക്കിലെടുത്ത് പാവയ്ക്കാ ജ്യൂസ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരസൗഖ്യം മെച്ചപ്പെടുന്നു എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Hot Topics

Related Articles