പിഎം ശ്രീ പദ്ധതിയില്‍ മഞ്ഞുവീഴ്ച;സിപിഎം-സിപിഐ തര്‍ക്കം തുറന്നയുദ്ധത്തിലേക്ക് വഴി തുറക്കുന്നു

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയെ ചുറ്റിപറ്റി ഇടത് കൂട്ടുകെട്ടിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. പദ്ധതിയോട് കടുത്ത എതിർപ്പുമായി സിപിഐ മുന്നോട്ട് പോകുമ്പോൾ, സിപിഎം അതിൽ നിന്ന് പിന്മാറാനില്ലെന്ന നിലപാടിലാണ്. വിഷയത്തിൽ ഇടത് ബന്ധം തന്നെ ഉലയുന്ന തരത്തിലുള്ള ആഭ്യന്തര സംഘർഷമാണ് നിലവിലുള്ളത്.സിപിഐ മന്ത്രിമാർ സർക്കാരിന്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തിൽ രാജിക്ക് വരെ തയ്യാറാണെന്ന നിലപാട് സിപിഐ മന്ത്രിമാർ അറിയിച്ചു.

Advertisements

പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച വിഷയത്തിൽ മന്ത്രിസഭയെ അപമാനിച്ചുവെന്ന ആരോപണവും സിപിഐ ഉന്നയിച്ചു. രണ്ടുതവണ ചർച്ച ചെയ്തിട്ട് മാറ്റിവെച്ച പദ്ധതിയെ മന്ത്രിസഭയുടെ അനുമതിയില്ലാതെ ഒപ്പുവെച്ചതാണെന്നതാണ് സിപിഐയുടെ പ്രധാന ആരോപണം.സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിൽ കടുത്ത തീരുമാനങ്ങൾ ആവശ്യമാണെന്ന പൊതുവികാരമാണ് പ്രകടമായത്. മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ ഉൾപ്പെടെ കാര്യങ്ങൾ ആലോചനയിലാണ്. ഈ മാസം 27ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചേരും. യോഗത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ നേതാവ് ബിനോയ് വിശ്വത്തോട് ഫോണിൽ സംസാരിച്ചു, വിഷയത്തിൽ വിശദീകരണം നൽകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സിപിഎം പിഎം ശ്രീ പദ്ധതിയിൽനിന്ന് പിന്മാറാനില്ലെന്ന നിലപാട് ആവർത്തിച്ചു. പദ്ധതിയിൽ ഒപ്പുവെച്ചത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, അതിനെ നയംമാറ്റമായി കാണേണ്ടതില്ലെന്നും സിപിഎം നേതൃനിലപാട് വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള എല്ലാ ആശയക്കുഴപ്പങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എംവി ഗോവിന്ദന്റെ അധ്യക്ഷതയിലാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേർന്നത്.

ഈ മാസം 29ന് ശേഷം എൽഡിഎഫ് കൺവീനർ സിപിഐ സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് അറിയിച്ചത്.സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പ് ഉണ്ടായിട്ടും, പിഎം ശ്രീയിൽ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി മുന്നണി മര്യാദ ലംഘനമാണെന്ന് സിപിഐ വിലയിരുത്തുന്നു. സിപിഎം ദേശീയ നേതൃത്ത്വത്തോട് വിഷയത്തിൽ പ്രതിഷേധം അറിയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ഇടത് കൂട്ടുകെട്ടിന്റെ ഏകതയെ തകർക്കുന്ന നീക്കമാണിതെന്ന് പാർട്ടി ആരോപിച്ചു.

Hot Topics

Related Articles