ഷെൻഷോ-20 പേടകത്തിൽ തകരാർ;ബഹിരാകാശത്ത് കുടുങ്ങി മൂന്ന് ചൈനീസ് യാത്രികർ

ന്യൂസ്‌ ഡെസ്ക് :ചൈനയുടെ ഷെൻഷോ-20 ബഹിരാകാശ പേടകത്തിലെ തകരാറിനെ തുടർന്ന് മൂന്ന് ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. പേടകത്തിന്റെ റിട്ടേൺ കാപ്സ്യൂളിൽ ബഹിരാകാശ അവശിഷ്ടങ്ങൾ (Space Debris) ഇടിച്ചതിനെത്തുടർന്ന് പുറംഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായാണ് വിവരം.ഏപ്രിൽ മുതൽ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ് (Tiangong)-ലാണ് ഇവർ തുടരുന്നത്. ചെൻ ഡോങ്, ചെൻ സോംഗ്‌രുയി, വാങ് ജി എന്നിങ്ങനെ മൂന്ന് പേരാണ് കുടുങ്ങിക്കിടക്കുന്ന യാത്രികർ. നവംബർ 5നായിരുന്നു ഇവരുടെ മടക്കയാത്ര നിശ്ചയിച്ചിരുന്നത്.

Advertisements

എന്നാൽ, അവസാനഘട്ട പരിശോധനകളിൽ കാപ്സ്യൂളിന്റെ പുറംഭാഗത്ത് കേടുപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മടക്കയാത്ര താൽക്കാലികമായി മാറ്റിവയ്ക്കുകയായിരുന്നു.ചൈന മാന്ഡ് സ്പേസ് ഫ്ലൈറ്റ് ഏജൻസി (CMSA) അറിയിച്ചു പോലെ, ഭ്രമണപഥത്തിലെ ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇപ്പോൾ പേടകം പുനഃപ്രവേശനത്തിനായി ഉപയോഗിക്കാൻ കഴിയുമോ എന്ന് വിലയിരുത്താൻ ആഘാത വിശകലനവും അപകടസാധ്യതാ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ, ഷെൻഷോ-22 ദൗത്യം അടിയന്തിരമായി വിക്ഷേപിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യതയും സി എം എസ് എ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും, മൂന്നു ബഹിരാകാശയാത്രികർക്കും എപ്പോൾ ഭൂമിയിലേക്ക് മടങ്ങാനാകും എന്നതിൽ വ്യക്തതയില്ല.എല്ലാ യാത്രികരും ആരോഗ്യവാന്മാരാണെന്നും ടിയാൻഗോങ്ങിലെ ജീവൻ രക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ഏജൻസി ഉറപ്പു നൽകി. എഞ്ചിനീയർമാർ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച വിക്ഷേപിച്ച ഷെൻഷോ-21 ദൗത്യത്തിലെ യാത്രികരും ടിയാൻഗോങ്ങിൽ ചേർന്നിട്ടുണ്ട്.

Hot Topics

Related Articles