ബിജെപിയിലെ ഭിന്നത ശമിപ്പിക്കാൻ അടിയന്തര നീക്കം:വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപിയിൽ നാടകീയ നീക്കങ്ങൾ; ആർ. ശ്രീലേഖയെ വീട്ടിലെത്തി കണ്ട് മേയറും സംഘവും

തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിൽ ഭരണമാറ്റത്തിന് പിന്നാലെ ബിജെപിക്കുള്ളിലെ അതൃപ്തി ശമിപ്പിക്കാൻ നേതൃത്വത്തിന്റെ അടിയന്തര നീക്കങ്ങൾ. മേയറായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും മുൻ മേയർ സ്ഥാനാർത്ഥിയായ ആർ. ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മേയർ പദവി ലഭിക്കാതിരുന്നതിനെ തുടർന്ന് ശ്രീലേഖ പ്രകടിപ്പിച്ച കടുത്ത പ്രതിഷേധം തണുപ്പിക്കാനാണ് ഈ സന്ദർശനമെന്നതാണ് സൂചന.സന്ദർശനത്തെക്കുറിച്ച് പ്രതികരിച്ച മേയർ വി.വി. രാജേഷ്, നഗരത്തിലെ പ്രധാന നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ശ്രീലേഖയെ കണ്ടതെന്ന് വ്യക്തമാക്കി.

Advertisements

“ഈ സന്ദർശന പരമ്പരയ്ക്ക് തുടക്കമിട്ടത് ഇവിടെയിൽ നിന്നാണ്. ഡോ. സേതുനാഥുമായി ആരോഗ്യ മേഖലയിലെ വികസന പദ്ധതികളെക്കുറിച്ച് ചർച്ച നടത്തി. ഭരണസമിതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും അവർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്,” എന്നും മേയർ പറഞ്ഞു.മേയർ തിരഞ്ഞെടുപ്പിനിടെയും സത്യപ്രതിജ്ഞാ ചടങ്ങിനിടെയും ബിജെപി പാളയത്തിലെ ഭിന്നത തുറന്നുകാട്ടപ്പെട്ടിരുന്നു. കൗൺസിൽ ഹാളിൽ വി.വി. രാജേഷിന്റെ സത്യപ്രതിജ്ഞ പുരോഗമിക്കവെ ആഘോഷങ്ങളിൽ പങ്കാളിയാകാതെ ആർ. ശ്രീലേഖ പാതിവഴിയിൽ ഇറങ്ങിപ്പോയത് വലിയ വിവാദമായി. സ്വന്തം വാഹനമെത്തിച്ച് വേഗത്തിൽ മടങ്ങിയ നടപടി പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാസ്തമംഗലത്ത് നിന്നുള്ള ജനവിധി തേടുന്നതിനിടയിൽ തന്നെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ആർ. ശ്രീലേഖയ്ക്ക് മേയർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. സംസ്ഥാന നേതൃത്വത്തിലെ ചിലർക്കുണ്ടായിരുന്ന വി.വി. രാജേഷിനോടുള്ള വിയോജിപ്പും ശ്രീലേഖയ്ക്ക് അനുകൂലമായ നിലപാടുകൾക്കും വഴിവെച്ചു. എന്നാൽ മുൻ അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും മറികടന്ന് എടുത്ത തീരുമാനം പാർട്ടിക്കുള്ളിൽ വലിയ കലഹത്തിന് കാരണമായി.കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചതോടെയാണ് ആർഎസ്‌എസ് ശക്തമായി ഇടപെട്ടത്. ഇതിന്റെ തുടർച്ചയായി നടന്ന ആലോചനകളിലാണ് ഒടുവിൽ മേയർ സ്ഥാനത്തിനുള്ള നറുക്ക് വി.വി. രാജേഷിലേക്ക് വീണതെന്നാണ് വിവരം.

Hot Topics

Related Articles