കുന്നംകുളത്ത് മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം

തൃശ്ശൂർ:കുന്നംകുളം താഴ്വാരത്തിൽ, മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരണാന്ത്യം. അഭിഷേക്–അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുരുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്ത് കിടത്തി പാൽ കൊടുത്തിരുന്നു. പിന്നീട് കുഞ്ഞ് ഉറങ്ങിയെന്ന് കരുതി .രാവിലെ നോക്കിയപ്പോൾ അനക്കം ഇല്ലാത്തതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.എങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles