പന്തളം : യക്ഷിവിളക്കാവിൽ ആയില്യം മഹോത്സവം നടത്തി. ക്ഷേത്ര തന്ത്രി സി പി എസ് പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്ത്വത്തിൽ നൂറും പാലും നടത്തി. ഉച്ചക്ക് 12 മണിക്ക് ഗോദാനം, അന്നദാനം എന്നിവ നടന്നു. വൈകിട്ട് 7 മണിക്ക് പന്തളം നവരാത്രി മണ്ഡപത്തിൽ നിന്നും കോലം പുറപ്പാട് ആരംഭിച്ചു. തുടർന്ന് ഘോഷയാത്രയായി യക്ഷിവിളക്കാവ് പടയണിത്തറയിൽ എത്തി കടമ്മനിട്ട ഗോത്രകലാകളരി യുടെ പടയണി നടന്നു.
Advertisements

