പൂഞ്ഞാർ സ്കൂളിലെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; ഭക്ഷ്യവിഷബാധയെന്ന് സംശയം

പൂഞ്ഞാർ:പൂഞ്ഞാർ മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ഉച്ചഭക്ഷണത്തിന് ശേഷം ശാരീരിക അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് 24 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസ്വസ്ഥതകൾ കണ്ടതോടെ കുട്ടികളെ ഉടൻ പൂഞ്ഞാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എല്ലാവരെയും പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.സ്കൂളിൽ ഉച്ചയ്ക്ക് നൽകിയ മോര് കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ഛർദി തുടങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

Advertisements

മോര് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായോ എന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതിനായി ഭക്ഷണ സാംപിളുകൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.അതേസമയം, കഴിഞ്ഞ ദിവസം സ്കൂളിൽ വിതരണം ചെയ്ത വിരഗുളിക കഴിച്ചതാണോ കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമായതെന്ന സംശയവും അധികൃതർ പരിശോധിച്ചുവരികയാണ്.

Hot Topics

Related Articles