ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പരാതി:പുരുഷ വേട്ട അവസാനിക്കണം,ആണിനെ കുടുക്കാൻ എന്തെളുപ്പം; നമ്മുടെ നാട്ടിൽ സത്യവും നീതിയും ഇല്ലേ?ഇത് പ്രതികാരനടപടിയെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം:തനിക്കെതിരെ ഉയർന്ന പുതിയ പരാതിയിൽ പ്രതികരണവുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയാണ് വീണ്ടും തനിക്കെതിരെ പരാതി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വ്യാജപരാതിയാണെന്നും, സത്യം പറഞ്ഞതിനുള്ള പ്രതികാര നടപടിയാണെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.“നമ്മുടെ നാട്ടില്‍ സത്യവും നീതിയും ഇല്ലേയെന്ന് ചോദിക്കേണ്ട അവസ്ഥയാണ്. സാമൂഹ്യ ഓഡിറ്റിനെയും വിമർശനങ്ങളെയും ഭയന്ന് ചിലര്‍ നിയമത്തെ ആയുധമാക്കി എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കുന്ന പ്രവണത ശരിയാണോ? ആണിനെ കുടുക്കാന്‍ എത്ര എളുപ്പമാണെന്ന് ആലോചിച്ചു നോക്കൂ, എന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisements

പുരുഷന്മാരെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജപരാതികള്‍ അവസാനിക്കണമെന്നും, ഇത്തരം ‘പുരുഷ വേട്ട’ അവസാനിപ്പിക്കാന്‍ പൊലീസ്, കോടതി, നിയമ സംവിധാനങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുരുഷ കമ്മീഷന്‍ രൂപീകരിക്കണമെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു.കോടതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും, മാധ്യമങ്ങളോട് സംസാരിക്കാനോ വീഡിയോ ചെയ്യാനോ കോടതിവിലക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. “ഇനിയും അറസ്റ്റ് ചെയ്യാം, പക്ഷേ സത്യം ജയിക്കണം. നീതി പുരുഷന്മാർക്കും ലഭിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തത്. 16 ദിവസത്തോളം ജയില്‍വാസത്തിനുശേഷമാണ് കർശന ജാമ്യവ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്.ഈ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് യുവതി പുതിയ പരാതി നല്‍കിയത്. ഇതിനിടെ, യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബം തകര്‍ത്തുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഇതിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഈശ്വര്‍ വീഡിയോ പുറത്തുവിട്ടതോടെയാണ് യുവതി വീണ്ടും പരാതി നല്‍കിയതെന്നാണ് വിവരം.

Hot Topics

Related Articles