ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ:‘വാക്കുകൾ അപക്വമായാൽ അനർത്ഥങ്ങൾ ഉണ്ടാകും’; വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന കത്തുമായി എ.പി അബ്ദുല്‍ വഹാബ്

തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന കത്തുമായി മുസ്ലിം ലീഗ് നേതാവ് എ.പി അബ്ദുല്‍ വഹാബ്. മുസ്ലിംകളെ ലക്ഷ്യമാക്കി തുടർച്ചയായി വിദ്വേഷം ജനിപ്പിക്കുന്ന പരാമർശങ്ങളും പ്രസംഗങ്ങളും നടത്തുന്നതായി ആരോപിച്ചാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്.വെള്ളാപ്പള്ളി നടേശൻ അടുത്തിടെ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപക്വമാണെന്നും, അത് സമൂഹത്തിൽ അകൽച്ചയും അസ്വാരസ്യവും അനർത്ഥങ്ങളും സൃഷ്ടിക്കുന്നതാണെന്നും അബ്ദുല്‍ വഹാബ് കത്തിൽ പറഞ്ഞു. സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സമഭാവത്തിന്റെയും സന്ദേശവുമായി മുന്നോട്ടുവന്ന ശ്രീനാരായണ ഗുരുവിന്റെ പേരിൽ പ്രവർത്തിക്കുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ ഉച്ചസ്ഥാനത്ത് ഇരുന്നുകൊണ്ടാണ് ഗുരുവിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിൽ വെള്ളാപ്പള്ളി സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisements

മതനിരപേക്ഷതയോടുള്ള പ്രതിബദ്ധതയും സമാധാനപരമായ സഹവർത്തിത്വവും ഉയർത്തിപ്പിടിക്കുന്ന മലയാളി സമൂഹത്തിന് ഇത്തരം നിലപാടുകൾ പൂർണ്ണമായും അസ്വീകാര്യമാണെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ വെള്ളാപ്പള്ളിയെ പൊതു സമൂഹത്തിൽ ചെറുതാക്കുകയും പരിഹാസ്യനാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തെ നേരിട്ട് കണ്ട കാര്യം കത്തിൽ ഓർമ്മിപ്പിക്കുന്ന അബ്ദുല്‍ വഹാബ്, അന്ന് തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്ന നിലപാട് വെള്ളാപ്പള്ളി സ്വീകരിച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാൽ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ ആ നിലപാട് പിന്‍വലിച്ച് കൂടുതൽ വിവാദപരമായ പ്രസ്താവനകളിലേക്കാണ് അദ്ദേഹം നീങ്ങിയതെന്നും കത്തിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതു നന്മയ്ക്ക് വിരുദ്ധമായ ഇത്തരം പ്രസ്താവനകൾ ചില വിഭാഗങ്ങളെ സന്തോഷിപ്പിച്ചേക്കാമെങ്കിലും, വിദ്വേഷത്തെ ജീവിതമാർഗമായി കാണുന്നവരല്ല പൊതുസമൂഹമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി. നാടിന്റെ നന്മ കണക്കിലെടുത്ത് വിദ്വേഷ പരാമർശങ്ങളിൽ നിന്ന് പിന്മാറി സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും പാതയിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത് അവസാനിപ്പിക്കുന്നത്.

Hot Topics

Related Articles