ഇത് എംപിയുടെ ജോലിയല്ല’-നിരസിച്ച അപേക്ഷയ്ക്ക് സിപിഎം മറുപടി നൽകി;നിവേദനം തുറക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരികെ മടക്കി നൽകിയ കൊച്ചുവേലയുധന് വീടൊരുങ്ങി

തൃശ്ശൂർ:കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറക്കാതെ മടക്കി നൽകിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് സിപിഎം നിർമിച്ച വീടിന്റെ താക്കോൽ ഇന്ന് കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം താക്കോൽ കൈമാറിയതെന്ന് നേതൃത്വം അറിയിച്ചു.
ചേർപ്പ് ഏരിയയിലെ സിപിഎം പ്രവർത്തകർ സമാഹരിച്ച പണം ഉപയോഗിച്ചാണ് വീട് നിർമിച്ചത്.11.5 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. വെറും 75 ദിവസത്തിനുള്ളിലാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.പുതിയ വീട്ടിലേക്ക് കടക്കാനാകുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കൊച്ചു വേലായുധനും കുടുംബവും പ്രതികരിച്ചു.

Advertisements


2023ൽ തെങ്ങ് വീണ് കൊച്ചു വേലായുധന്റെ വീട് പൂർണ്ണമായും തകർന്നിരുന്നു. തുടർന്ന് വിവിധ ഇടങ്ങളിലായി സഹായത്തിനായി അപേക്ഷ നൽകിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല. ഇതോടെയാണ് ജനകീയ വിഷയങ്ങളിൽ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന ‘കലുങ്ക് സൗഹാർദ വികസന സംവാദ’ പരിപാടിയിൽ അദ്ദേഹം അപേക്ഷയുമായി എത്തിയത്. തൃശ്ശൂർ ജില്ലയിലെ പുള്ള്–ചെമ്മാപ്പിള്ളി മേഖലയിൽ സംവാദം നടക്കുന്നതിനിടെയാണ് വയോധികൻ നിവേദനവുമായി എത്തിയത്. കവർ സുരേഷ് ഗോപിക്ക് കൈമാറാൻ ശ്രമിച്ചപ്പോൾ, “ഇതൊന്നും എംപിയുടെ ജോലിയല്ല, പഞ്ചായത്തിലേക്ക് പോകൂ” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന് പിന്നാലെ “ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട്?” എന്ന ചോദ്യം ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്നു.സംവാദം നടക്കുന്ന ആൽത്തറയിൽ സുരേഷ് ഗോപിയുടെ സമീപത്ത് ഇരുന്ന ഒരാളും കൈയിൽ നിവേദനവുമായി ഇരുന്നതായി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ അദ്ദേഹം കവർ പിന്നിൽ ഒളിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും, വയോധികന്റെ അപേക്ഷയെങ്കിലും തുറന്ന് നോക്കാമായിരുന്നില്ലേയെന്നും പ്രായത്തെ മാനിക്കേണ്ടതുണ്ടായിരുന്നില്ലേയെന്നും വ്യാപക വിമർശനങ്ങൾ ഉയരുകയും ചെയ്തു.


ഇതിന് പിന്നാലെയാണ് കൊച്ചു വേലായുധന് സിപിഎം വീട് നിർമിച്ചു നൽകുമെന്ന് തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ അറിയിച്ചത്. പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് നിർമാണത്തിനുള്ള തുക സമാഹരിച്ചത്. തകർന്ന ഒറ്റമുറി വീട്ടിൽ നിന്നു പുതിയ വീട്ടിലേക്കാണ് കൊച്ചു വേലായുധനും കുടുംബവും ഇന്ന് താമസം മാറ്റുന്നത്.

Hot Topics

Related Articles