ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവകാല സന്തോഷമായി 30 ദിവസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ചു.2024–25 സാമ്പത്തിക വര്‍ഷത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ക്കാണ് ബോണസ് ലഭിക്കുക. നേരത്തെ ജോലി ചെയ്ത വകുപ്പില്‍ നിന്ന് മാറ്റം വന്നവര്‍ക്ക് ഇപ്പോള്‍ ജോലി ചെയ്യുന്ന വകുപ്പാണ് ബോണസ് നല്‍കേണ്ടത്.ബോണസ് ഗ്രൂപ്പ് സി, ഗസറ്റഡ് ഓഫീസര്‍ അല്ലാത്ത ഗ്രൂപ്പ് ബി വിഭാഗത്തിലെ ജീവനക്കാര്‍ക്കാണ് അനുവദിക്കുന്നത്. 1 വര്‍ഷം പൂര്‍ണ്ണമായി ജോലി ചെയ്തവര്‍ക്കും, അല്ലെങ്കില്‍ 6 മാസം തുടര്‍ച്ചയായി ജോലി ചെയ്തവര്‍ക്കും ബോണസ് ലഭിക്കും. ബോണസ് 2025 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ഉണ്ടായിരിക്കുന്നവര്ക്ക് മാത്രമേ ലഭിക്കൂ. ഒരു വര്‍ഷം പൂര്‍ണമായി ജോലി ചെയ്യാത്തവര്‍ക്ക് ജോലി ചെയ്ത മാസങ്ങള്‍ അനുസരിച്ച് ബോണസ് കണക്കാക്കും.
ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നതനുസരിച്ച്, അഡ് ഹോക്ക് ബോണസ് നല്കാന് രാഷ്ട്രപതി അനുമതി നല്‍കിയിട്ടുണ്ട്. സൈന്യത്തിലും അര്‍ധസേനാ വിഭാഗത്തിലും യോഗ്യരായവര്‍ക്കും ബോണസ് ലഭിക്കും. കേന്ദ്ര ഭരണപ്രദേശങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ശമ്പള ഘടനയിലുള്ള ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.കാഷ്വല്‍ ജീവനക്കാര്‍ക്കായുള്ള ബോണസ് തുക കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നിശ്ചിത ദിനങ്ങളുടെ അടിസ്ഥാനത്തില്‍ 1184 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാര്‍ക്ക് പരമാവധി പ്രതിമാസ ശമ്പളം 7000 രൂപ ആണെങ്കില്‍ ബോണസ് കണക്കാക്കുന്നത് 7000 × 30/ 30.4 =6908 രൂപ ആയി.കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതു പോലെ, ഈ ബോണസ് 2025 ഏപ്രില്‍ മുതല്‍ ജോലി ചെയ്തവര്‍ക്ക് ബാധകമല്ല. 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ ജോലി ചെയ്ത ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ഈ തീയതി മുന്‍പ് മരിച്ചവര്‍ക്ക്, വിരമിച്ചവര്‍ക്ക്, രാജിവച്ചവര്‍ക്ക് കുറഞ്ഞത് 6 മാസം തുടര്‍ച്ചയായ സര്‍വീസ് ഉണ്ടായിരിക്കുകയാണെങ്കില്‍ ബോണസ് ലഭിക്കും.


