കൊച്ചി:ഓണം ബംബറിൻ്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് തന്റെ കടയിൽനിന്ന് വിറ്റ ടിക്കറ്റിനാണ്. ഭാഗ്യജേതാവിനെ ഇപ്പോഴും ആർക്കും കണ്ടെത്താനായിട്ടില്ലെങ്കിലും, ‘ഭാഗ്യം വിറ്റയാളായ’ തിരിച്ചറിഞ്ഞു.ലതീഷ് പറയുന്നത് നാട്ടുകാരായ ഇവരാണ് എന്നെ നിലനിർത്തിയത്. പലപ്പോഴും ടിക്കറ്റ് തീരാതെയിരിക്കും. അപ്പോഴും ഇവരാണ് എൻറെ ടിക്കറ്റ് എടുത്ത് എന്നെ സഹായിക്കാനായി എത്തുന്നത്. ഞാൻ താമസിക്കുന്ന കുമ്പളത്തിൽ ഉള്ളവർക്ക് എന്നെ അറിയില്ലെങ്കിലും, 30 വർഷമായി ഇവിടുത്തെ ആളുകൾ എന്നെ അറിയുന്നു,”.ഐഎൻടിയുസി ജംക്‌ഷനിൽ സ്ഥിതിചെയ്യുന്ന തന്റെ ചെറിയ പലചരക്കുകടയായ ‘രോഹിണി ട്രേഡേഴ്‌സ്’ ലോട്ടറി കച്ചവടത്തിൻ്റെ പുതിയ മുഖമായി മാറിയിരിക്കുന്നു. പല ബിസിനസുകളും പരാജയപ്പെട്ട ശേഷം, ഏകദേശം ഒരു വർഷം മുൻപ് ആണ് ലതീഷ് പലചരക്കുകടയ്‌ക്കൊപ്പം ലോട്ടറി വിൽപന തുടങ്ങിയത്.
ആദ്യം വീട്ടുകാർ അടക്കം എതിർപ്പുണ്ടായിരുന്നു. എന്നാൽ രണ്ടുമാസം മുൻപ് ദിവസ ലോട്ടറിയിൽ ഒരു കോടി രൂപ അടിച്ചത് ലതീഷ് വിറ്റ ടിക്കറ്റിനായിരുന്നു.അത് വാങ്ങിയ ആളെ ഇന്നും അറിയാനായിട്ടില്ലെങ്കിലും, അതേ ഭാഗ്യം വീണ്ടും തന്റെ കടയെ തേടിയെത്തിയിരിക്കുന്നു.ഇത്തവണ ലതീഷ് ഭഗവതി ഏജൻസീസിൽനിന്ന് 800 ടിക്കറ്റും എറണാകുളം ലോട്ടറി ഓഫിസിൽനിന്ന് 300 ടിക്കറ്റുമാണ് എടുത്തത് എല്ലാം വിറ്റുതീർന്നു. “ഇന്ന് രാവിലെ 11 മണിയായപ്പോൾ തന്നെ ബംബർ ടിക്കറ്റുകൾ മുഴുവനും പോയി,” അദ്ദേഹം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് സമ്മാനം അടിച്ചതിനുശേഷം, സമീപത്തെ കടകളിലും ലോട്ടറി വിൽപന വർധിച്ചതായാണ് ലതീഷ് പറയുന്നത്. ഇപ്പോൾ കടയ്ക്കു മുന്നിൽ വെച്ചിരിക്കുന്ന ചെറിയ തട്ടിലാണ് എല്ലാ ടിക്കറ്റുകളും വിൽക്കുന്നത്.“ലോട്ടറി തട്ട് വലുതാക്കാനൊന്നും പ്ലാൻ ഇല്ല. ഇതാണ് എന്റെ ഭാഗ്യത്തട്ട്. ദിവസക്കൂലി ചെയ്യാൻ വരുന്ന സാധാരണക്കാരാണ്. എന്റെ അടുക്കൽ ടിക്കറ്റ് എടുക്കാറുള്ളത്. അവരിലൊരാളെങ്കിലും ജയിക്കണമെന്നതാണ് എന്റെ ആഗ്രഹം,” ലതീഷ് പറയുന്നു.


