തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ചരിത്രപുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്ഭവനിൽ കെ.ആർ. നാരായണൻ ഫൗണ്ടേഷൻ ഭാരവാഹികളുമായി കൂടികാഴ്ച്ച നടത്തുന്നതിനിടെ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.അംബാസിഡർ, വൈസ് ചാൻസലർ, എംപി, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി, രാഷ്ട്രപതി തുടങ്ങി നിരവധി നിലകളിൽ പ്രവർത്തിച്ച കെ.ആർ. നാരായണൻ മികച്ച ഭരണാധികാരി എന്നും. “അദ്ദേഹം കേരളത്തിന്റെ അഭിമാനപുത്രനും രാജ്യത്തിന് പ്രചോദനവുമായ വ്യക്തിയുമാണ്, എന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാജ്ഭവനിൽ നാളെ കെ.ആർ. നാരായണന്റെ പ്രതിമ അനാവരണം ചെയ്യുമെന്ന് ദ്രൗപതി മുർമു അറിയിച്ചു. കെ.ആർ. നാരായണന്റെ സ്മരണ നിലനിർത്താൻ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്ന് ഫൗണ്ടേഷൻ സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. നിവേദനം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകി.ഫൗണ്ടേഷൻ ചെയർമാൻ എ.ബി.ജെ. ജോസ് തയ്യാറാക്കിയ ‘കെ.ആർ. നാരായണൻ ഭാരതത്തിന്റെ സൂര്യതേജസ്’ എന്ന ജീവചരിത്ര ഗ്രന്ഥവും ‘ഉഴവൂരിന്റെ പുത്രൻ’ എന്ന ഡോക്യുമെന്ററിയും ഫൗണ്ടേഷൻ രാഷ്ട്രപതിയ്ക്ക് സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൗണ്ടേഷൻ ചെയർമാൻ എ.ബി.ജെ. ജോസ്, വൈസ് ചെയർമാൻ ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ. അജിരാജ് കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ. ജെ.ആർ. പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.


