പൊന്നാനി: പൊന്നാനിയിലെ പാലപ്പെട്ടി അജ്മേർ നഗർ തീരത്ത് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് ഫൈബർ വള്ളങ്ങൾ തകർന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു കടൽ അപ്രതീക്ഷിതമായി കരയിലേക്ക് കയറിയത്.തീരത്ത് കയറ്റി വച്ചിരുന്ന വള്ളങ്ങളാണ് കടലാക്രമണത്തിൽ തകർന്നതും ചിലത് കടലിലേക്ക് ഒഴുകിപ്പോയതും. വള്ളങ്ങളിൽ ഘടിപ്പിച്ചിരുന്ന യമഹ എൻജിനുകളും മത്സ്യബന്ധന വലകളും പൂർണമായി തകർന്നതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു.ഒരു വള്ളത്തിന് ശരാശരി രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ആകെ 15 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായും അവർ അറിയിച്ചു. കാണാതായ വള്ളങ്ങൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.
Advertisements


