പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്: നിയന്ത്രണമില്ലെങ്കിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

ഹെൽത്ത് ഡെസ്ക് : രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അസാധാരണമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ശരീരത്തിന് ആവശ്യമായ ഊർജം നാം നിത്യമായി കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ് ലഭിക്കുന്നത്. ദഹനപ്രക്രിയയിലൂടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.ഈ ഗ്ലൂക്കോസിനെ ശരീരകലകളിലേക്ക് എത്തിച്ച് അവയുടെ പ്രവർത്തനത്തിന് ഉപയോഗിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം അനിവാര്യമാണ്. ഇൻസുലിന്റെ അളവിലോ ഗുണത്തിലോ കുറവ് സംഭവിക്കുമ്പോൾ ഗ്ലൂക്കോസ് ശരീരകലകളിലേക്ക് ശരിയായി ആഗിരണം ചെയ്യപ്പെടാതെ രക്തത്തിൽ അടിഞ്ഞുകൂടുന്നു. ഇതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിശ്ചിത പരിധി കവിഞ്ഞാൽ മൂത്രത്തിലൂടെയും ഗ്ലൂക്കോസ് പുറത്താകാൻ തുടങ്ങും.

Advertisements

പ്രമേഹത്തിന് കാരണങ്ങൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാരമ്പര്യ ഘടകങ്ങൾ, അമിതവണ്ണം, രക്തക്കുഴലുകളിലെ തകരാറുകൾ, മാനസിക പിരിമുറുക്കം, ചില വൈറസ് അണുബാധകൾ, ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിന് കാരണമാകാം.പ്രധാന ലക്ഷണങ്ങൾഅമിതമായ വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയം എടുക്കൽ എന്നിവ പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ചികിത്സയും ആഹാരക്രമവും നിർണായകം

പ്രമേഹം പൂർണമായും ഭേദമാക്കാനാവില്ലെങ്കിലും കൃത്യമായ ചികിത്സയിലൂടെയും നിയന്ത്രിത ജീവിതശൈലിയിലൂടെയും രോഗം നിയന്ത്രിച്ചുനിർത്താനാവും. രോഗലക്ഷണങ്ങൾ കണ്ടാൽ വൈകരുത്; ഉടൻ വൈദ്യസഹായം തേടണം. മരുന്നിനൊപ്പം ശരിയായ ആഹാരക്രമത്തിനും വലിയ പ്രാധാന്യമുണ്ട്.രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാത്ത രീതിയിലുള്ള ഭക്ഷണമാണ് പ്രമേഹരോഗികൾ പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പ് നീക്കിയ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, അമിത കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണങ്ങൾ, മധുരമുള്ള പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിലധികം ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കും.തവിട് അടങ്ങിയതും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണം ശീലമാക്കണം. തേങ്ങ, ഉപ്പ്, എണ്ണ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ദിവസത്തിൽ മൂന്നു നേരം അമിതമായി ഭക്ഷണം കഴിക്കുന്നതിന് പകരം, 5–6 നേരം കുറച്ച് കുറച്ചായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമാണ്. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും പൂർണമായി ഒഴിവാക്കണം.

വ്യായാമവും ജീവിതശൈലി മാറ്റവും

പ്രമേഹരോഗികൾ ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസം, ദിവസേന 30 മിനിറ്റ് എന്ന തോതിൽ വ്യായാമം ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സൈക്കിൾ ഓടിക്കൽ, നടക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് പോലുള്ള കായികവ്യായാമങ്ങൾ പ്രമേഹനിയന്ത്രണത്തിന് സഹായകരമാണ്.

അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ

നിയന്ത്രണമില്ലാത്ത പ്രമേഹം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണമാകാം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്ക തകരാർ, ഉദ്ധാരണശേഷി കുറവ്, യോനിവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. കൂടാതെ, വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവ് മൂലം അസ്ഥിവേദനയും പ്രമേഹരോഗികളിൽ കൂടുതലായി കാണപ്പെടുന്നു.

Hot Topics

Related Articles