രാത്രിയിൽ പപ്പായ കഴിക്കുമ്പോൾ സൂക്ഷിക്കണം; ഗുണങ്ങളോടൊപ്പം മുന്നറിയിപ്പും

ഹെൽത്ത്‌ ഡെസ്ക്:അടുക്കളപ്പുറത്ത് അധിക ശ്രദ്ധയില്ലാതെ ഒതുങ്ങിനിന്നിരുന്ന പപ്പായയുടെ ആരോഗ്യഗുണങ്ങൾ മലയാളികൾ കൂടുതൽ തിരിച്ചറിഞ്ഞത് ഡെങ്കിപ്പനി വ്യാപകമായ കാലത്തോടെയാണ്. ഒരുപാട് കരുതലോ പ്രത്യേക വളമോ ആവശ്യമില്ലാതെ തന്നെ തോട്ടങ്ങളിലും പറമ്പുകളിലും തനിയെ മുളച്ച്‌ മരം നിറയെ കായ്ക്കുന്ന പപ്പായ ഇന്ന് ആരോഗ്യഭക്ഷണങ്ങളുടെ പട്ടികയിൽ പ്രധാന സ്ഥാനം നേടി.മധ്യ അമേരിക്കയിൽ നിന്നെത്തിയ പപ്പായ കേരളത്തിൽ പല പ്രദേശങ്ങളിലും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. ഓമയ്ക്ക, കർമൂസ, കൊപ്പയ്ക്ക തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ പഴം കാൽസ്യം, പ്രോട്ടീൻ, അന്നജം എന്നിവയാൽ സമ്പന്നമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും മികച്ച ഫലങ്ങളിലൊന്നാണ് പപ്പായ.

Advertisements

മറ്റ് പല പഴങ്ങളെയും അപേക്ഷിച്ച് നാരുകൾ, ദഹന എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവ പപ്പായയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായയിൽ ഉള്ള പപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീൻ ഫലപ്രദമായി ദഹിപ്പിക്കാൻ സഹായിക്കുന്നതാണ്. അത്താഴത്തിന് ശേഷം ഉണ്ടാകുന്ന വയറുവീർക്കൽ, അസ്വസ്ഥത എന്നിവ ഒഴിവാക്കാൻ രാത്രി പപ്പായ കഴിക്കുന്നത് ഗുണകരമാണെന്നാണ് പോഷകവിദഗ്ധരുടെ അഭിപ്രായം.ഉറങ്ങുന്നതിന് മുൻപ് പപ്പായ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും ഇത് സഹായകമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലയിക്കുന്ന നാരുകൾ ഗുണകരമായ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുമ്പോൾ, ലയിക്കാത്ത നാരുകൾ മലത്തിന് ബൾക്ക് നൽകുകയും ദഹനനാളത്തിലെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.152 ഗ്രാം പപ്പായയിൽ 68 കലോറി മാത്രമാണ് ഉള്ളത്. കലോറി കുറവായതിനാൽ അത്താഴത്തിന് ശേഷമോ ഭക്ഷണത്തിനിടയിലോ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാൻ അനുയോജ്യമാണ്. മധുരം കഴിക്കണമെന്ന ആഗ്രഹം വരുമ്പോൾ പപ്പായ ഒരു ആരോഗ്യകരമായ തിരഞ്ഞെടുപ്പുമാണ്.എന്നാൽ രാത്രി പപ്പായ കഴിക്കുമ്പോൾ ചില മുൻകരുതലുകൾ പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രാത്രി പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വയർ സെൻസിറ്റീവ് ആയവർ രാത്രി അമിതമായി പപ്പായ കഴിക്കുന്നത് ഒഴിവാക്കണം; വയറുവീർക്കലിന് കാരണമാകാം.

പാലിനൊപ്പം ഒരിക്കലും പപ്പായ കഴിക്കരുത്; ഇത് ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട്.

അത്താഴത്തിന് തൊട്ടുപിന്നാലെ പപ്പായ കഴിക്കരുത്; കുറഞ്ഞത് ഒരു മണിക്കൂർ ഇടവേള വേണം.

രാത്രി പപ്പായ കഴിച്ചാൽ ജലദോഷമോ കഫക്കൂട്ടമോ ഉണ്ടാകുമെന്ന പൊതുധാരണയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല. മറിച്ച്, പപ്പായയിൽ ധാരാളമായി ഉള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.

ശരിയായ രീതിയിലും അളവിലും ഉപയോഗിച്ചാൽ, പപ്പായ രാത്രി സമയത്തും ശരീരത്തിന് ഗുണം ചെയ്യുന്ന മികച്ച ഫലമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

Hot Topics

Related Articles