കരൂർ റാലി ദുരന്തം:വിജയുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ:കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. നടൻ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. ചെന്നൈ പനയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തുനിന്നാണ് വാഹനം പിടിച്ചെടുത്തത്. തുടർന്ന് വിശദമായ പരിശോധനകൾക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് മാറ്റി.കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ചിരുന്നു.

Advertisements

സംഭവത്തിൽ കേസെടുത്ത സിബിഐ അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് പ്രചാരണ വാഹനം പിടിച്ചെടുത്ത നടപടി.കേസുമായി ബന്ധപ്പെട്ട് ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്‌യ്ക്ക് നേരത്തെ തന്നെ നോട്ടീസ് അയച്ചിരുന്നു. കരൂർ റാലിക്കായി ലഭിച്ച അനുമതികൾ, സുരക്ഷാ ക്രമീകരണങ്ങൾ, ജനക്കൂട്ട നിയന്ത്രണം, പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്ന രീതി തുടങ്ങിയ വിഷയങ്ങളിലാണ് വിജയ്‌യോട് പ്രധാനമായും ചോദ്യം ചെയ്യലുണ്ടാകുകയെന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിബിഐ സമൻസ് വിജയ്‌യെ കൂടുതൽ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതിനുമുമ്പ് തന്നെ പാർട്ടി ഭാരവാഹികളിൽ നിന്ന് സിബിഐ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് പ്രചാരണ വാഹനം പിടിച്ചെടുത്തതെന്നാണ് അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Hot Topics

Related Articles