കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു;പാലക്കാട്‌ രണ്ടാനമ്മ അറസ്റ്റിൽ

പാലക്കാട്‌:കിടക്കയിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് അഞ്ചുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയായ ബിഹാർ സ്വദേശി നൂർ നാസറാണ് അറസ്റ്റിലായത്.ജനുവരി രണ്ടിനാണ് കുട്ടിക്കെതിരെ ക്രൂരകൃത്യം നടന്നതെങ്കിലും, സംഭവം പുറത്തറിയുന്നത് കഴിഞ്ഞ ദിവസമാണ്. അങ്കണവാടിയിൽ എത്തിയപ്പോൾ ഇരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിയിൽ അസ്വാഭാവികത തോന്നിയ അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തിയത്.സംശയം തോന്നിയ അധ്യാപിക ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാനമ്മയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്.

Advertisements

കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ശിക്ഷിക്കാനായി ചട്ടുകം ചൂടാക്കി പൊള്ളിച്ചതെന്ന് പോലീസ് പറഞ്ഞു.ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പ്രതി മുമ്പും കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും, ഗുരുതര വകുപ്പുകൾ കൂടി ചുമത്തുമെന്നും പോലീസ് അറിയിച്ചു.

Hot Topics

Related Articles