ഓക്കാനം, പെരുക്കം, വേദന… പിത്താശയക്കല്ലിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം

ഹെൽത്ത്‌ ഡെസ്ക് :കരളിന് അടുത്തായി സ്ഥിതി ചെയ്യുന്ന ചെറിയ അവയവമാണ് പിത്തസഞ്ചി. കരള്‍ പുറപ്പെടുവിക്കുന്ന പിത്തരസം ശരീരത്തിലെ കൊഴുപ്പിനെ ലയിപ്പിക്കുന്നതിലാണ് ഇതിന്റെ പ്രധാന പങ്ക്. എന്നാല്‍, ഈ പിത്തരസം കഠിനമാകുകയും പിത്തസഞ്ചിക്കുള്ളില്‍ നിക്ഷേപങ്ങളായി രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പിത്താശയക്കല്ല്.പിത്താശയക്കല്ല് രൂപപ്പെടുമ്പോള്‍ ശരീരം പല തരത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. വയറിന്റെ വലതുഭാഗത്ത് വേദന അനുഭവപ്പെടുന്നതാണ് സാധാരണയായി കാണപ്പെടുന്ന പ്രധാന ലക്ഷണം. ചിലപ്പോള്‍ ഈ വേദന പുറകിലേക്കോ വലത് തോളിലേക്കോ പ്രസരിക്കാനും സാധ്യതയുണ്ട്.അതിനൊപ്പം വയറു പെരുക്കം, ഓക്കാനം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കുമ്പോള്‍ ലക്ഷണങ്ങള്‍ വഷളാകുക, വിശപ്പില്ലായ്മ, പനി, മഞ്ഞപ്പിത്തം തുടങ്ങിയവയും കാണപ്പെടാം.

Advertisements

ചിലരില്‍ തൊലിയില്‍ ചൊറിച്ചില്‍ പോലുള്ള ലക്ഷണങ്ങളും പ്രകടമാകാം.ഈ ലക്ഷണങ്ങള്‍ നിസാരമായി കാണുന്നത് അപകടകാരിയാണ്. പിത്താശയക്കല്ല് സംശയിക്കുന്നവര്‍ സ്വയം രോഗനിര്‍ണയത്തിന് ശ്രമിക്കാതെ, തുറന്നമനസ്സോടെ ഡോക്ടറുമായി ആശയവിനിമയം നടത്തുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്.

Hot Topics

Related Articles