ഹെൽത്ത് ഡെസ്ക്:രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുകയും, അത് നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രോഗം നിയന്ത്രണവിധേയമാക്കാത്ത പക്ഷം ഹൃദ്രോഗം, വൃക്കസംബന്ധമായ അസുഖങ്ങൾ, കാഴ്ച പ്രശ്നങ്ങൾ തുടങ്ങി നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കും.അതുകൊണ്ടുതന്നെ പ്രമേഹരോഗികൾ ആഹാരകാര്യത്തിൽ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. അന്നജം കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾക്ക് ഏറ്റവും അനുയോജ്യം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാനും ശരീരാരോഗ്യം നിലനിർത്താനും സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങൾ ഇവയാണ്
നട്സ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയ നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചെറിയ അളവിൽ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
മുളപ്പിച്ച പയർപ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഫോളേറ്റ്, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുളപ്പിച്ച പയർ. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഈ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്നതാണ്.
വെള്ളക്കടല
നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയ വെള്ളക്കടല വേവിച്ച് കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഏറെ ഗുണകരമാണ്. മഗ്നീഷ്യം, ഫോളേറ്റ്, ഇരുമ്പ്, സിങ്ക്, കോപ്പർ തുടങ്ങിയ ഘടകങ്ങൾ എല്ലുകളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്നു. കലോറി കുറവുള്ള ഈ ലഘുഭക്ഷണം വിശപ്പ് നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായകരമാണ്.


