തൃശ്ശൂർ:മാറാട് വിഷയം വീണ്ടും ചർച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി ശിവൻകുട്ടി. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത നാടിന് അപത്താണെന്നും വർഗീയ കലാപങ്ങളുടെ പേരിൽ താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ വോട്ടായി മാറ്റാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കലോത്സവ വേദികളുടെ പേരുകളിൽ നിന്ന് ‘താമര’ ഒഴിവാക്കിയതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. താമര ദേശീയ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമായതിനാലാണ് അത് ഒഴിവാക്കിയതെന്നും, വിവാദങ്ങൾ ഒഴിവാക്കുന്നതിനായുള്ള തീരുമാനമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രശാന്ത് ഓഫീസ് മാറ്റിയതിനെക്കുറിച്ച് വിശദീകരിച്ച മന്ത്രി, അത് മാന്യതയുടെ പേരിലായിരുന്നുവെന്ന് വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെതിരെ കേസെടുത്ത് ജയിലിലടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രി തന്നെയെയും പ്രതിയാക്കാനുള്ള എല്ലാ ശ്രമങ്ങളും രാധാകൃഷ്ണൻ നടത്തിയതായും, ഇതിലൂടെ കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും മന്ത്രി ശിവൻകുട്ടി ആരോപിച്ചു.


