ഇന്ത്യൻ നാവികസേനയുടെ കരുത്ത് നേരിട്ട് വിലയിരുത്തി രാഷ്ട്രപതി;അന്തർവാഹിനി ഐഎൻഎസ് വാഗ്ഷീറിൽ യാത്ര ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി:കർണാടകയിലെ കാർവർ നാവിക താവളത്തിൽ നിന്ന് കാൽവരി ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീറിൽ യാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഉൾപ്പെടെ ഇന്ത്യൻ നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ രാഷ്ട്രപതിയോടൊപ്പം ഉണ്ടായിരുന്നു.അന്തർവാഹിനിയിലെ ജീവനക്കാരുമായി സംസാരിച്ച രാഷ്ട്രപതി, അവരുടെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയും ചെയ്തു. രണ്ട് മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം സന്ദർശക പുസ്തകത്തിൽ രാഷ്ട്രപതി കുറിച്ചത് ഇങ്ങനെ:“ഐഎൻഎസ് വാഗ്ഷീറിലെ നമ്മുടെ നാവികർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം സഞ്ചരിക്കാനും സമയം ചെലവഴിക്കാനും കഴിഞ്ഞത് ഒരു പ്രത്യേക അനുഭവമായിരുന്നു. ഏത് ഭീഷണിക്കുമെതിരെ പോരാടാൻ ഇന്ത്യൻ നാവികസേന സജ്ജമാണെന്ന ആത്മവിശ്വാസമാണ് വാഗ്ഷീറിലെ ജീവനക്കാരുടെ അച്ചടക്കവും ഉത്സാഹവും തെളിയിക്കുന്നത്.”

Advertisements

ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡറായ രാഷ്ട്രപതി ദ്രൗപതി മുർമു, അന്തർവാഹിനിയിൽ യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ രാഷ്ട്രപതിയാണ്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമാണ് ആദ്യമായി ഇന്ത്യൻ അന്തർവാഹിനിയിൽ യാത്ര നടത്തിയ രാഷ്ട്രപതി.ഇതിനു മുമ്പ്, 2024 നവംബറിൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച എയർക്രാഫ്റ്റ് കയറിയായ ഐഎൻഎസ് വിക്രാന്തിലെ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളും രാഷ്ട്രപതി നേരിട്ട് വിലയിരുത്തിയിരുന്നു.

Hot Topics

Related Articles