ന്യൂഡല്‍ഹി: കാശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ യഥാര്‍ത്ഥ ലക്ഷ്യമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍, സംഘത്തിലെ പ്രധാന കണ്ണികളിലൊരാളായ മുസമ്മിലിന്റെ അറസ്റ്റ് മൂലമാണ് പദ്ധതികള്‍ തകരുകയും പിന്നീട് രാജ്യ തലസ്ഥാനത്തെ ലക്ഷ്യമാക്കി ആക്രമണം ആസൂത്രണം ചെയ്യപ്പെടുകയും ചെയ്തത്.ചെങ്കോട്ട മെട്രോ സ്റ്റേഷനുസമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന കാര്‍ സ്ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉമര്‍ നബി (ബോംബര്‍), മൗലവി ഇര്ഫാന് (പുരോഹിതന്), ഡോക്ടര്‍മാരായ ആദില്‍ റാതര്‍, മുസമ്മില്‍ ഷക്കീല്‍, ഒരു സ്ത്രീ എന്നിവരടങ്ങിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍ ഉണ്ടായിരുന്നത്.
സ്ഫോടനം നടത്തിയ കാറ് ഓടിച്ചത് ഡോ. ഉമറാണെന്നാണ് സംശയം. ഇയാള്‍ സ്ഫോടനത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.മുസമ്മിലിന്റെ കാമുകി കൂടിയായ സ്ത്രീയാണ് ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയത്. അഫ്ഗാനിലേക്ക് കടന്ന ആദിലിന്റെ സഹോദരന് മുസഫര്‍, സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ വാങ്ങിയ ആമിര്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഉകാസ, ഹാഷിം എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര് സംഘത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നുവെന്നും, ഇവരില്‍ ഉകാസയും മറ്റൊരാളും കാശ്മീരികളായെങ്കിലും അഫ്ഗാനിസ്ഥാനിലാണിപ്പോള് കഴിയുന്നതെന്നും സൂചനയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹാഷിം പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.2022-ല്‍ മുസമ്മില്‍, മുസഫര്‍, ഉമര്‍ എന്നിവര്‍ തുര്‍ക്കിയിലേക്ക് പോയപ്പോള്‍ താമസസൗകര്യം ഒരുക്കിയത് ഉകാസായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സിറിയന്‍ അഭയാര്‍ഥിയായ ഒരാളുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പുരോഹിതനായ ഇര്‍ഫാന്റെ ഫോണ്‍ കഴിഞ്ഞ രണ്ട് മാസമായി അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നതും, മുസഫറിന്റെ ഫോണ്‍ ഡാറ്റയില്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധങ്ങള്‍ തെളിയിച്ചതുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.സ്ഫോടകവസ്തുക്കളും ഇന്ധനവും നിറച്ച കാറുപയോഗിച്ച് കാശ്മീരില്‍ പുല്‍വാമ മാതൃകയില്‍ വലിയ ആക്രമണം നടത്തുക എന്നതായിരുന്നു ആദ്യം പദ്ധതിയിട്ടത്.
എന്നാല്‍, മുസമ്മിലിന്റെ അറസ്റ്റോടെ പദ്ധതികള്‍ തകര്‍ന്നു. ഇതോടെ തിരക്കിട്ട് ഉമര്‍ ഡല്‍ഹി റെഡ് ഫോര്‍ട്ടിനെ ലക്ഷ്യമാക്കി സ്ഫോടനം നടത്തുകയായിരുന്നു.ഡല്‍ഹി ആക്രമണത്തിന് തൊട്ടുമുമ്പ് ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന വൈറ്റ് കോളര്‍ ഭീകരശൃംഖലയുടെ വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, ഇന്‍ഡോര്‍, കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കൂടുതല്‍ ആളുകളെ പിടികൂടി.എങ്കിലും ഇത്രയും വലിയ ആക്രമണം നടത്താന്‍ സംഘം മാനസികമായി പൂര്‍ണമായി തയ്യാറായിരുന്നില്ലെന്നും, തങ്ങളുടെ ശേഷിയ്ക്കതീതമായ ലക്ഷ്യങ്ങളാണ് ഇവര്‍ പിന്തുടര്‍ന്നതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


