ഹെൽത്ത് ഡെസ്ക്: ഹൃദയാരോഗ്യത്തിന് പ്രധാന ഭീഷണികളായി ഇത് വരെ കരുതിയിരുന്നത് കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദ്ദവുമായിരുന്നു. എന്നാൽ ഇതിലുപരി ഹൃദയത്തെ കൂടുതൽ അപകടത്തിലാക്കുന്ന മറ്റൊരു ഘടകത്തെക്കുറിച്ചാണ് പുതിയ ഗവേഷണം മുന്നറിയിപ്പ് നൽകുന്നത്. ധമനികളിൽ അടിഞ്ഞുകൂടുന്ന സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ (microplastics) തന്നെയാണ് ഹൃദയാരോഗ്യത്തിന് പുതിയ വില്ലൻ എന്ന് കാർഡിയോളജിസ്റ്റുകൾ പറയുന്നു.
പുതിയ പഠനം തുറന്നുകാട്ടുന്നത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ’ പ്രസിദ്ധീകരിച്ച പുതിയ പഠനപ്രകാരം, ധമനികളിൽ ഈ പ്ലാസ്റ്റിക് കണങ്ങൾ അടിഞ്ഞുകൂടിയവരിൽ ഹൃദയാഘാത സാധ്യത 4.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പക്ഷാഘാതം (സ്റ്റ്രോക്ക്) സംഭവിക്കാനുള്ള സാധ്യതയും ഇരട്ടിയാകും.പഠനം 257 പേരെ ഉൾപ്പെടുത്തി നടത്തിയതിൽ, പകുതിയിലധികം പേരുടെ ധമനികളിൽ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. ഇവ പോളിഎഥിലീൻ (Polyethylene), പോളിവിനൈൽ ക്ലോറൈഡ് (PVC) തുടങ്ങിയ പ്ലാസ്റ്റിക് ഘടകങ്ങളാണ്, ശരീരത്തിലെ പ്രതിരോധ കോശങ്ങൾക്കുള്ളിൽ തന്നെ ഇവ കണ്ടെത്തി.
കാർഡിയോളജിസ്റ്റുകളുടെ മുന്നറിയിപ്പ്
കൊളസ്ട്രോൾ നിയന്ത്രണം, രക്തസമ്മർദ്ദ നിയന്ത്രണം, പുകവലി ഒഴിവാക്കൽ, ഡയബറ്റീസ് നിയന്ത്രണം തുടങ്ങിയവ ഹൃദയാരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. എന്നാൽ ഇതെല്ലാം പാലിച്ചിട്ടും പ്ലാസ്റ്റിക് കണങ്ങൾ പോലൊരു ഘടകം ഹൃദയത്തെ ഭീഷണിപ്പെടുത്തുമെന്നത് പുതിയ വെല്ലുവിളിയാണ്,” എന്ന് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി.
ഭീഷണിയുടെ ഉറവിടങ്ങൾ
പ്ലാസ്റ്റിക് കണങ്ങൾ ശരീരത്തിലേക്ക് കടക്കുന്നത് പ്രധാനമായും മൂന്ന് മാർഗങ്ങളിലൂടെയാണ് .പ്ലാസ്റ്റിക് വെള്ളക്കുപ്പികളിൽ നിന്നുള്ള വെള്ളം,പാക്കേജ് ചെയ്ത ഭക്ഷണവസ്തുക്കൾ,ശ്വസനത്തിലൂടെ വായുവിലുള്ള സൂക്ഷ്മകണങ്ങൾ.ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്, പ്ലാസ്റ്റിക് മലിനീകരണം ഇനി പരിസ്ഥിതിയിലേക്കുള്ള ഭീഷണിമാത്രമല്ല, മനുഷ്യന്റെ ഹൃദയാരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന യാഥാർത്ഥ്യമായി ഇതിനെ കാണേണ്ട സമയമായെന്നതാണ്.

