ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുള്‍ഡോസ് ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആരോപിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയാണ് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിൽ പാസാക്കിയതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 11 വർഷമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നരേന്ദ്രമോദി സർക്കാർ തുടരുന്നതെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും താൽപര്യങ്ങൾ സർക്കാർ പൂർണമായും അവഗണിച്ചിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.പദ്ധതിയുടെ അടിസ്ഥാന സ്വഭാവവും ലക്ഷ്യവും മാറ്റിമറിക്കുന്ന തരത്തിലാണ് സർക്കാർ ഏകപക്ഷീയമായി നടപടികൾ സ്വീകരിച്ചതെന്ന് സോണിയ ഗാന്ധി ആരോപിച്ചു. പുതിയ ബില്ലിലൂടെ മോദി സർക്കാർ പാവപ്പെട്ട ജനവിഭാഗങ്ങൾക്കെതിരായ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുന്നതിനായി കരിനിയമത്തിനെതിരെ ശക്തമായ പോരാട്ടത്തിന് താനും കോൺഗ്രസും പ്രതിജ്ഞാബദ്ധരാണെന്നും സോണിയ ഗാന്ധി അറിയിച്ചു.


