തിരുവനന്തപുരം:ഉള്ളൂരില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് പ്രതിമ തോട്ടില്‍ നിന്ന് പുറത്തെടുത്തത്. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടില്‍ നിന്നും കണ്ടെത്തിയത്.സ്ഥാപിതമായിരുന്ന പഴയ പ്രതിമ മാറ്റി പഞ്ചലോഹം കൊണ്ടുള്ള പുതിയ പ്രതിമ സ്ഥാപിച്ചതിനുശേഷമാണ് പഴയ പ്രതിമ തോട്ടില്‍ ഉപേക്ഷിക്കപ്പെട്ടത്. പ്രതിമ ആരാണ് എന്താണ് ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയന് രംഗത്തെത്തി. പരാതിയുമായി മെഡിക്കല്‍ കോളേജ് പൊലീസിനെ സമീപിക്കുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയന് വൈസ് പ്രസിഡന്റ് ചേന്തി അനില്‍ അറിയിച്ചു.
Advertisements


