ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മഴ ശക്തമാകാനുള്ള സാഹചര്യത്തിൽ എട്ട് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Advertisements

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ശക്തമായ മഴയായി കണക്കാക്കപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്ധ്യ–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. അതേസമയം, മദ്ധ്യ കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കുക.

ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായാൽ ജനലുകളും വാതിലുകളും അടച്ചിടുക, അവയ്ക്കടുത്ത് നിൽക്കാതിരിക്കുക.

കെട്ടിടത്തിനകത്ത് ഇരിക്കുമ്പോൾ ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

വൈദ്യുതോപകരണങ്ങളുമായി സമ്പർക്കം ഒഴിവാക്കുക.

Hot Topics

Related Articles