മെറ്റാ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചു; ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ

തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച്‌ പ്രവേശിച്ച ശ്രീലങ്കൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ തടഞ്ഞുവെച്ച്‌ ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യുകയാണ്.സ്മാർട്ട് ഫോൺ സ്‌ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ചിത്രങ്ങളും കാണാൻ കഴിയുന്ന സംവിധാനമുള്ള മെറ്റാ ഗ്ലാസ് ഇയാൾ ധരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

Advertisements

കണ്ണടയിൽ കാമറ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വഴി ദൃശ്യങ്ങൾ പകർത്താനുള്ള സാധ്യതയുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇയാളുടെ തിരിച്ചറിയൽ രേഖകളും മറ്റ് വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.അതേസമയം, മാസങ്ങൾക്ക് മുമ്പ് കാമറയുള്ള കണ്ണടയുമായി ക്ഷേത്രപരിസരത്ത് പ്രവേശിച്ച ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ണടയിൽ നിന്ന് ലൈറ്റ് മിന്നുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് കാമറ കണ്ടെത്തിയത്.ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെ കാണുന്നതായും, സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും പോലീസ് അറിയിച്ചു.

Hot Topics

Related Articles