മൗത്ത് വാഷ് അധികമാകുമ്പോൾ ആരോഗ്യത്തിന് ഭീഷണി; വായ്നാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ

ഹെൽത്ത് ഡെസ്ക്: മൗത്ത് വാഷ് ഉപയോഗിച്ച് വായ്നാറ്റം അകറ്റുന്നത് ഇന്ന് പലരുടെയും പതിവാണ്. വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ നശിപ്പിക്കാനാണ് മിക്കവാറും ആളുകൾ മൗത്ത് വാഷ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് താൽക്കാലിക പരിഹാരമാത്രമാണെന്നും, ദീർഘകാല ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.മൗത്ത് വാഷ് ഉപയോഗിക്കുന്നത് വായ്നാറ്റം ഉടൻ മാറ്റുമെങ്കിലും, വായിലെ ഗുണകരമായ ബാക്ടീരിയകളെയും ഇത് നശിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

Advertisements

ഇതുവഴി ഓറൽ മൈക്രോബയോം എന്നറിയപ്പെടുന്ന വായിലെ സ്വാഭാവിക സൂക്ഷ്മാണുസമൂഹത്തിന്റെ സന്തുലിതാവസ്ഥ തകരാറിലാകാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രതിഫലം വായിലെ ആരോഗ്യത്തോടൊപ്പം കുടലിന്റെ ആരോഗ്യത്തിലും പ്രതിഫലിക്കാം.പൊതുവെ വായിലെ അണുബാധയാണ് വായ്നാറ്റത്തിന് പ്രധാന കാരണം. എന്നാൽ ഓറൽ മൈക്രോബയോം, കുടലിന്റെ ആരോഗ്യം, നിർജ്ജലീകരണം എന്നിവയും വായ്നാറ്റത്തിന് നിർണായക ഘടകങ്ങളാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് ഓറൽ മൈക്രോബയോം?

വായിനുള്ളിൽ ജീവിക്കുന്ന ബാക്ടീരിയ, ആർക്കിയ, ഫംഗസ്, മൈകോപ്ലാസ്മ, പ്രോട്ടോസോവ, വൈറസുകൾ തുടങ്ങിയ സൂക്ഷ്മാണുക്കളുടെ സമുച്ചയമാണ് ഓറൽ മൈക്രോബയോം. വായയുടെ ശുചിത്വം ശരിയായ രീതിയിൽ പാലിക്കുന്നതിലൂടെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച നിയന്ത്രിക്കാനും, ഗുണകരമായ ബാക്ടീരിയകളെ സംരക്ഷിക്കാനും സാധിക്കും. ഇത് വായയുടെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാണ്.

വായ്നാറ്റം അകറ്റാൻ ആരോഗ്യകരമായ മൂന്ന് മാർഗങ്ങൾ

ഓറൽ പ്രോബയോട്ടിക്‌സ്:മൗത്ത് വാഷിന് പകരമായി ഓറൽ മൈക്രോബയോമിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഓറൽ പ്രോബയോട്ടിക്‌സ് ഉപയോഗിക്കുന്നത് കൂടുതൽ ആരോഗ്യകരമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

വെള്ളം ധാരാളം കുടിക്കുക:വായ ഉണങ്ങുന്നത് വായ്നാറ്റത്തിന് കാരണമാകാം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ഉമിനീർ ഉത്പാദനം വർധിപ്പിക്കുകയും, ദുർഗന്ധം കുറയ്ക്കാനും സഹായിക്കുകയും ചെയ്യും. കൂടാതെ ഇടവേളകളിൽ വായ കഴുകുന്നതും നല്ല ശീലമാണ്.

കുടലിന്റെ ആരോഗ്യസംരക്ഷണം:ഓറൽ മൈക്രോബയോം കുടൽ മൈക്രോബയോമുമായി അടുത്ത ബന്ധത്തിലാണ്. കുടലിലെ ആരോഗ്യപ്രശ്നങ്ങൾ വായ്നാറ്റമായി പ്രകടമാകാൻ സാധ്യതയുള്ളതിനാൽ, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ സ്വാഭാവികമായി വായ്നാറ്റവും കുറയും.

Hot Topics

Related Articles