ഹെൽത്ത് ഡെഡ്സ്: വിറ്റാമിൻ എ, സി, ബി2, ഇ, കെ, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഈ പഴം പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളില്‍ നിന്ന് സ്വാഭാവിക സംരക്ഷണം നല്‍കാനും സഹായിക്കുന്നു.കൂടാതെ, ഫൈബർ ഘടകം കാരണം ഇത് മലബന്ധത്തെയും ദഹനസംബന്ധമായ പ്രശ്നങ്ങളെയും അകറ്റാൻ ഉത്തമമാണ്.ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ പേരയ്ക്ക പല കാൻസർ സാധ്യതകളെയും തടയാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഇതിന്റെ കുറഞ്ഞ ഗ്ലൈസമിക് സൂചികയും ഫൈബർ സാന്നിധ്യവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. അതുപോലെ, ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്കയ്ക്ക് കഴിവുണ്ട്. വിറ്റാമിൻ എ ധാരാളമുള്ളതിനാല്‍ ഇത് കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റില്‍ ധൈര്യമായി പേരയ്ക്ക ഉള്‍പ്പെടുത്താം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിലെ നാരുകള്‍ വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയില്‍ ഉള്ളതിനാല്‍, ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിലെ ചുളിവുകള്‍ തടയാനും സഹായിക്കുന്നു.


