ഹെൽത്ത് ഡെസ്ക് :പ്രകൃതിയുടെ മനോഹാരിതയെ നമുക്ക് ആസ്വദിക്കാനൊരു സുവർണ അവസരമാണ് മഴ. മഴ എല്ലാവർക്കും ഇഷ്ടമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മഴയോടൊപ്പം ചില അതിഥികളും കടന്നു വരാറുണ്ട്.പകർച്ചാവ്യാധികള്‍, പനി എന്നിവയാണ് ആ അതിഥികള്‍. നനവ്, തണുപ്പ്, ഈർപ്പം എന്നിവയൊക്കെ കൊണ്ടാണ് മഴക്കാലത്ത് കൂടുതല്‍ രോഗങ്ങളും വരാനുള്ള കാരണം. വീടും പരിസരവും വൃത്തിയില്ലെങ്കില്‍ വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവ ശരീരത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഇത് കൂടുതലും ബാധിക്കുന്നത് അടുക്കളയിലൂടെ ആണ്. പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയില്‍ എപ്പോഴും ഈർപ്പം ഉണ്ടാകുന്നു. ഇത് ഭക്ഷണ സാധനങ്ങള്‍ പെട്ടെന്ന് കേടുവരാൻ കാരണമാകും.
മഴക്കാലമാകുമ്ബോള്‍ അടുക്കളയില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സ്ഹോസ്റ്റ് ഫാൻ വൃത്തിയാക്കാം
പാചകം ചെയ്യുമ്ബോള്‍ അടുക്കളയില്‍ ചൂട് തങ്ങി നില്‍ക്കുകയും ഇത് ഈർപ്പം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അടുക്കളയില്‍ എക്സ്ഹോസ്റ്റ് ഫാൻ ആവശ്യമാണ്. ഇത് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പൊടിപടലങ്ങള്‍ അടിഞ്ഞുകൂടുമ്ബോള് അലർജിപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാൻ കാരണമാകുന്നു.വായുകടക്കാത്ത പാത്രങ്ങള്ഭക്ഷണ സാധനങ്ങള്‍ വായുക്കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ വായുസമ്ബർക്കം ഉണ്ടാവാത്ത രീതിയില്‍ സൂക്ഷിക്കാം. ഈർപ്പം ഉണ്ടാകുമ്ബോള്‍ ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.
സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാൻ മാത്രമല്ല നിരവധി ഗുണങ്ങളും സുഗന്ധവ്യഞ്ജനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഇത് സൂക്ഷിച്ചില്ലെങ്കില്‍ പെട്ടെന്ന് കേടായിപ്പോകുന്നു. മഴക്കാലത്ത് ഈർപ്പമില്ലാത്ത സ്ഥലത്താവണം സുഗന്ധവ്യഞ്ജനങ്ങള്‍ സൂക്ഷിക്കേണ്ടത്.സിങ്ക് പൈപ്പുകളും ഡ്രെയിനുകളുംഅടുക്കളയില് ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ് സിങ്ക് പൈപ്പും ഡ്രെയിനും. ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടിയാല്‍ അണുക്കള്‍ വളരുകയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഡ്രെയിൻ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
പഴങ്ങളും പച്ചക്കറികളുംപഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. പ്രത്യേകിച്ചും മഴക്കാലങ്ങളില്‍ സൂക്ഷിക്കുമ്ബോള് ശ്രദ്ധിക്കാം.കുടിവെള്ളം തിളപ്പിച്ചും, ചൂടുള്ള ഭക്ഷണം, തണുപ്പില്‍ അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് പോകല്‍ എന്നിവ പാലിച്ചാല്‍ മഴക്കാല രോഗങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാകും.


